മലയാള സിനിമയില്‍ നിന്ന് ഇതാദ്യം,ഫിലിംഫെയര്‍ ഡിജിറ്റല്‍ മാഗസീനിന്റെ കവര്‍ ചിത്രമായി ടോവിനോ തോമസ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 25 ഫെബ്രുവരി 2022 (14:58 IST)

മലയാളികള്‍ക്ക് അഭിമാനം ആക്കുകയാണ് ടോവിനോ തോമസ്. ഫിലിംഫെയര്‍ ഡിജിറ്റല്‍ മാഗസീനിന്റെ കവര്‍ ചിത്രമായി നടന്‍. ഇതാദ്യമായാണ് മലയാളത്തില്‍ നിന്നൊരു താരം കവറില്‍ ഇടംപിടിക്കുന്നത്.

ആഷിക് അബു സംവിധാനം ചെയ്യുന്ന നാരദന്‍ എന്ന ചിത്രത്തിലെ ലുക്കിലാണ് നടനെ കവര്‍പേജില്‍ കാണാനായത്.
മിന്നല്‍ മുരളി എത്തിയതോടെ ടോവിനോ ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന താരമായി മാറി. സിനിമ ജീവിതത്തിന്റെ 10 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ സ്വപ്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ടോവിനോ.

മാര്‍ച്ച് 3 നാണ് നാരദന്‍ റിലീസിനെത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :