വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍, സിനിമ തിരക്കുകളിലേക്ക് തിരിച്ചെത്തി നടന്‍ ലുക്മാന്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 1 മാര്‍ച്ച് 2022 (15:05 IST)

വിവാഹത്തിരക്കുകളില്‍ നിന്ന് നേരെ സിനിമ തിരക്കുകളിലേക്ക് കടക്കുകയായിരുന്നു നടന്‍ ലുക്മാന്‍.ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന തല്ലുമാലയുടെ ഷൂട്ടിംഗ് സെറ്റിലേക്ക് നടന്‍ എത്തി. മാര്‍ച്ച് 28 വരെ ഷൂട്ടിംഗ് സംഘത്തിനൊപ്പം താന്‍ ഉണ്ടാകുമെന്ന് ലുക്മാന്‍ പറഞ്ഞിരുന്നു.

ഫെബ്രുവരി 20 നായിരുന്നു നടന്റെ വിവാഹം. ജുമൈമയാണ് ഭാര്യ.ഐശ്വര്യ ലക്ഷ്മി നായികയായി എത്തിയ അര്‍ച്ചന 31 നോട്ടൗട്ട് ലുക്മാന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

ടോവിനോയും കല്യാണി പ്രിയദര്‍ശനും ആദ്യമായി ഒന്നിക്കുന്ന ചിത്രീകരണം പുരോഗമിക്കുകയാണ്. ഷൈന്‍ ടോം ചാക്കോ,ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :