'നാരദന്‍' മാര്‍ച്ച് 3 മുതല്‍ കേരളത്തില്‍, അപ്‌ഡേറ്റുമായി ടോവിനോ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 22 ഫെബ്രുവരി 2022 (15:01 IST)

ആഷിക് അബു ടോവിനോ തോമസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് നാരദന്‍. ഉണ്ണി ആര്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളെല്ലാം തീര്‍ന്നെന്ന് ടോവിനോ. ഫൈനല്‍ മിക്‌സ് തിയേറ്ററുകളില്‍ മാര്‍ച്ച് 3 മുതല്‍ കാണാം എന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

ടോവിനോ ഇരട്ട വേഷത്തില്‍ എത്തുമെന്നാണ് കേള്‍ക്കുന്നത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലുളള താരത്തിനെ പുറത്തുവന്ന പോസ്റ്ററുകളിലും ടീസറിലും എല്ലാം കണ്ടത്.
ഒരു പൊളിറ്റിക്കല്‍ ത്രില്ലറിന്റെ സ്വഭാവമുള്ള ചിത്രമായിരിക്കും നാരദന്‍.

ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങിയ താരനിര അണിനിരക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :