'വാരിസ്' പറയാന്‍ പോകുന്നത് എന്താണ് ? ട്രെയിലര്‍ എത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 4 ജനുവരി 2023 (09:06 IST)
വിജയ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാരിസിന്റെ സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. സിനിമ എന്തായിരിക്കും എന്നും റിലീസ് എപ്പോഴായിരിക്കും എന്നുമുള്ള സൂചന നല്‍കിക്കൊണ്ട് ട്രെയിലര്‍ ()ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് പുറത്തിറങ്ങും.


സണ്‍ ടി.വിയുടെ യൂ ട്യൂബ് ചാനലിലൂടെയാകും ട്രെയിലറിന്റെ റിലീസ്.

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക.വിജയ് രാജേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്.ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.കാര്‍ത്തിക് പളനി ഛായാഗ്രഹണവും പ്രവീണ്‍ കെ.എല്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് സിനിമ നിര്‍മ്മിക്കുന്നത്. പൊങ്കല്‍ റിലീസായി തമിഴിലും തെലുങ്കിലും ചിത്രം പ്രദര്‍ശനത്തിന് എത്തും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :