അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടി മുഖ്യമന്ത്രിയാവുമ്പോള്‍ മോഹന്‍ലാല്‍ പ്രധാനമന്ത്രിയാവും!
- മോദിയുമായി മോഹൻലാൽ കൂടിക്കാഴ്ച നടത്തിയത് സിനിമയ്ക്ക് വേണ്ടി!
- ഇനി മമ്മൂട്ടി ഒരു പ്രിയദര്ശന് ചിത്രം ചെയ്യുമോ?
- ഒരൊറ്റ ദിവസം കൊണ്ട് ചേരി ഒഴിപ്പിച്ച കഥയല്ല, മോഹന്‍ലാലിനായി ഒരു സിനിമ തന്നെ സൃഷ്ടിച്ച കഥ!
- കടപ്പുറങ്ങളിലൂടെ അലഞ്ഞ് ലോഹി ഉണ്ടാക്കിയ കഥയായിരുന്നു അത് - അമരം!
മോഹന്‍ലാല്‍ പറന്നുനടക്കുന്നു, ഒടിയനൊരു 3 ദിവസം വേണം!
തിരക്കോടുതിരക്കിലാണ് മോഹന്‍ലാല്‍. ഇപ്പോള്‍ കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന സൂര്യ ചിത്രത്തില്‍ അഭിനയിച്ചുവരികയാണ് താരം. പ്രധാനമന്ത്രിയായാണ് മോഹന്‍ലാല്‍ ഈ തമിഴ് ചിത്രത്തില്‍ വേഷമിടുന്നത്.
ഉടന്‍ തന്നെ ആ സിനിമയുടെ ഷൂട്ടിംഗില്‍ നിന്ന് ബ്രേക്ക് എടുത്ത് ഒടിയന്റെ ഷൂട്ടിംഗിനായി മോഹന്‍ലാല്‍ എത്തും. ഇനി മൂന്ന് ദിവസത്തെ ഷൂട്ടിംഗാണ് ഒടിന് ബാക്കി നില്‍ക്കുന്നത്.
ഒക്ടോബര്‍ 17 മുതല്‍ 19 വരെയുള്ള മൂന്ന് ദിവസങ്ങളില്‍ ഒടിയന് ചിത്രീകരിക്കാനാണ് പരിപാടി. അതിന് ശേഷം തമിഴ് ചിത്രത്തിലേക്ക് മടങ്ങുന്നതിന് മുമ്പ് മോഹന്‍ലാല്‍ ലൂസിഫറിന്റെ ചിത്രീകരണത്തിലും പങ്കെടുക്കും.
ലൂസിഫറില്‍ മോഹന്‍ലാലിന്റെ കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ ഇനി ചിത്രീകരിക്കാനുണ്ട്. അതില്‍ ഒരു ആക്ഷന്‍ സീന്‍ പൂര്‍ണമായും ഷൂട്ട് ചെയ്ത ശേഷം മോഹന്‍ലാല്‍ വീണ്ടും തമിഴ് ചിത്രത്തിനായി വിദേശത്തേക്ക് പോകുമെന്നാണ് അറിയുന്നത്. ഇതിനിടയില്‍ കുഞ്ഞാലിമരക്കാര്‍ ചിത്രീകരണം ഉടന്‍ തുടങ്ങാനും പദ്ധതിയുണ്ട്.