ഇനി മമ്മൂട്ടി ഒരു പ്രിയദര്‍ശന്‍ ചിത്രം ചെയ്യുമോ?

മമ്മൂട്ടി, പ്രിയദര്‍ശന്‍, കുഞ്ഞാലി മരക്കാര്‍, സന്തോഷ് ശിവന്‍, മോഹന്‍ലാല്‍, Mammootty, Kunjali Marakkar, Santosh Sivan, Priyadarshan, Mohanlal
BIJU| Last Modified വ്യാഴം, 4 ഒക്‌ടോബര്‍ 2018 (20:47 IST)
മമ്മൂട്ടിയെ നായകനാക്കി പ്രിയദര്‍ശന്‍ അഞ്ചില്‍ താഴെ ചിത്രങ്ങളാണ് എടുത്തിട്ടുള്ളത്. മമ്മൂട്ടിയെ നായകനാക്കിയുള്ള കഥകള്‍ കിട്ടാനുള്ള വൈഷമ്യത്തേക്കുറിച്ച് പ്രിയന്‍ തന്നെ പലതവണ പറഞ്ഞിട്ടുണ്ട്. എങ്കിലും രാക്കുയിലിന്‍ രാഗസദസിലും മേഘവുമൊക്കെ ഇപ്പോഴും പ്രേക്ഷകര്‍ക്കിഷ്ടമുള്ള മമ്മൂട്ടി - പ്രിയന്‍ സിനിമകളാണ്.

എന്നാല്‍ ഇനിയൊരു പ്രിയദര്‍ശന്‍ ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുമോ? അതിനുള്ള സാധ്യതകള്‍ കുറവാണെന്നാണ് സിനിമാ നിരീക്ഷകര്‍ പറയുന്നത്. അതിന് കാരണം കുഞ്ഞാലിമരക്കാര്‍ എന്ന പ്രൊജക്ടാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

മമ്മൂട്ടിയുടെ സ്വപ്ന പദ്ധതിയായിരുന്നു കുഞ്ഞാലി മരക്കാര്‍. മോഹന്‍ലാലും അത് സ്വപ്നമായി കൊണ്ടുനടന്നിരുന്നു. എന്നെങ്കിലും അത് സിനിമയായി ചെയ്യണമെന്ന് അവര്‍ ആഗ്രഹിച്ചു.

മമ്മൂട്ടി പ്രൊജക്ട് ആണ് ആദ്യം പ്രഖ്യാപിച്ചത്, സന്തോഷ് ശിവന്‍റെ സംവിധാനത്തില്‍. എന്നാല്‍ ആ സമയത്തുതന്നെ കുഞ്ഞാലിമരക്കാര്‍ പ്ലാന്‍ ചെയ്തുവരികയായിരുന്നു പ്രിയദര്‍ശനും മോഹന്‍ലാലും. സന്തോഷ് ശിവന്‍ ചിത്രം അനൌണ്‍സ് ചെയ്തതോടെ പ്രിയദര്‍ശന്‍ അവര്‍ക്കൊരു ഡെഡ്‌ലൈന്‍ കൊടുത്തു.

അതിനുള്ളില്‍ സന്തോഷ് ശിവന്‍ ചിത്രം ആരംഭിച്ചില്ലെങ്കില്‍ തങ്ങളുടെ ചിത്രം തുടങ്ങുമെന്നായിരുന്നു പ്രിയന്‍ അറിയിച്ചത്. പറഞ്ഞതുപോലെ സന്തോഷ് ശിവനെയും മമ്മൂട്ടിയെയും മറികടന്ന് മോഹന്‍ലാലും പ്രിയദര്‍ശനും കുഞ്ഞാലിമരക്കാര്‍ പ്രൊജക്ടുമായി മുന്നോട്ടുനീങ്ങി. പ്രിയദര്‍ശന്‍ വലിയ ആഘോഷമായി ‘കുഞ്ഞാലിമരക്കാര്‍ - അറബിക്കടലിന്‍റെ സിംഹം’ പ്രഖ്യാപിച്ചു. മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാര്‍ എന്ന് തുടങ്ങും എന്നതിനെക്കുറിച്ച് ഇപ്പോള്‍ റിപ്പോര്‍ട്ടുകളൊന്നുമില്ല.

ഈ സംഭവം പരസ്പരം സ്നേഹിച്ചിരുന്ന ഈ വമ്പന്‍‌മാര്‍ തമ്മില്‍ മനസുകൊണ്ട് ചെറിയ അകല്‍ച്ചയ്ക്ക് കാരണമായതായാണ് സൂചനകള്‍. എന്തായാലും പ്രിയദര്‍ശനുമൊത്ത് ഇനിയൊരു സിനിമയ്ക്ക് മമ്മൂട്ടി സമീപകാലത്തൊന്നും തയ്യാറാവില്ലെന്നാണ് സിനിമാനിരീക്ഷകര്‍ പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :