ബിനീഷിനെയോ,ദിലീപിനെയോ അല്ല, അമ്മയിൽ നിന്നും പുറത്താക്കേണ്ടറ്റ് മറ്റ് പലരെയുമാണ്

അഭിറാം മനോഹർ| Last Modified ശനി, 21 നവം‌ബര്‍ 2020 (17:33 IST)
എക്‌സിക്യൂട്ടീവ് യോഗത്തിൽ ബിനീഷ് കോടിയേരിയ സംഘടനയിൽ നിന്നും പുറത്താക്കണമെന്ന ആവശ്യത്തെ ചൊല്ലി വലിയ ചർച്ചകളാണ് നടന്നത്. ബിനീഷിനെ സംഘടനയിൽ നിന്നും പുറത്താക്കണമെന്ന് പലരും ആവശ്യപ്പെട്ടെങ്കിലും ബിനീഷിൽ നിന്നും വിശദീകരണം തേടാനാണ് അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിൽ ധാരണയായത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടൻ ഷമ്മി തിലകൻ.

ദിലീപോ, ബിനീഷോ അല്ല അമ്മയിൽ നിന്നും പുറത്തേക്ക് പോകേണ്ടത്. അത് അമ്മയുടെ തലപ്പത്ത് ഇരിക്കുന്ന ചിലരാണ് പറഞ്ഞു. ഷമ്മി തിലകന്റെ വാക്കുകൾ: ബിനീഷിന്റെ വിഷയം ഇന്നലെ വന്നതല്ലേ. അതിലും വലിയ വിഷയങ്ങൾ വേറെയുണ്ട്. തിലകന്റെ പ്രശ്‌നം,പാർവതിയുടെ രാജി,എന്റെ പ്രശ്‌നം അങ്ങനെ ഒരുപാടുണ്ട്. ബിനീഷിന്റെ കാര്യത്തിൽ നിയമപരമായി എല്ലാവരോടും ചെയ്യുന്നത് എന്താണോ അത് ചെയ്യുക. കെടുകാര്യസ്ഥതയാണ് അമ്മ എന്ന സംഘടനയിലെ ഏറ്റവും വലിയ പ്രശ്നമെന്നും ഷമ്മി തിലകൻ പറഞ്ഞു.

ഈ കെടുകാര്യസ്ഥതയുടെ രക്ത്സാക്ഷിയാണ് നടൻ തിലകൻ.രക്തസാക്ഷികള്‍ ബഹുമാനിക്കപ്പെടും എന്നതു കൊണ്ടാണ് അമ്മയില്‍ ഓരോ പ്രശ്നങ്ങൾ ഉയർന്നു വരുമ്പോഴും ജനങ്ങൾ അദ്ദേഹത്തെ ഓർക്കുന്നതെന്നും ഷമ്മി തിലകൻ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :