മഞ്ജു വാര്യരെ പിന്നിലാക്കാന്‍ ആളില്ല! അനശ്വര രാജനും കല്യാണി പ്രിയദര്‍ശനും നടിക്ക് വെല്ലുവിളിയാകുമോ ?

കെ ആര്‍ അനൂപ്| Last Modified ഞായര്‍, 17 മാര്‍ച്ച് 2024 (17:17 IST)
മലയാളത്തിലെ ജനപ്രീതിയുള്ള പുരുഷ താരങ്ങളുടെ പട്ടിക കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ വനിത താരങ്ങളുടെ ലിസ്റ്റും ഓര്‍മാക്‌സ് മീഡിയ പുറത്തുവിട്ടു. ഫെബ്രുവരി മാസത്തിലെ ലിസ്റ്റ് ആണ് പുറത്തുവന്നിരിക്കുന്നത്.

ഫെബ്രുവരി മാസത്തിലും മഞ്ജു വാര്യര്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്. മഞ്ജുവിനെ മറികടക്കാന്‍ മലയാളത്തിലെ മറ്റൊരു നടിമാര്‍ക്കും ആയില്ല. യുവ താരനിരയില്‍ നിന്ന് അനശ്വര രാജന്‍ വന്‍ കുതിപ്പാണ് നടത്തിയിരിക്കുന്നത്.

അനശ്വര രാജന്‍ പട്ടികയില്‍ നാലാം സ്ഥാനത്ത് എത്തിയിരിക്കുന്നു. നടി ശോഭനയും ലിസ്റ്റില്‍ ഇടം നേടി. സിനിമകളില്‍ സജീവം അല്ലെങ്കിലും ശോഭന രണ്ടാം സ്ഥാനത്തുണ്ട്. യുവനടി ഐശ്വര്യ ലക്ഷ്മിയും തൊട്ടു പുറകെ തന്നെയുണ്ട്. ഫെബ്രുവരി മാസത്തിലെ ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്തുള്ളത് കല്യാണി പ്രിയദര്‍ശന്‍ ആണ്.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :