മഞ്ജു വാരിയർ- സൈജു ശ്രീധരൻ സിനിമ ഫൂട്ടേജ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Footage First look
അഭിറാം മനോഹർ| Last Modified വ്യാഴം, 15 ഫെബ്രുവരി 2024 (10:58 IST)
First look
മഞ്ജുവാരിയരെ കേന്ദ്രകഥാപാത്രമാക്കി എഡിറ്റര്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഫൂട്ടേജ് എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസാണ് സിനിമ പ്രേക്ഷകരിലേയ്‌ക്കെത്തിക്കുന്നത്. അഞ്ചാം പാതിര,കുമ്പളങ്ങി നൈറ്റ്‌സ്,മഹേഷിന്റെ പ്രതികാരം തുടങ്ങിയ സിനിമകളുടെ എഡിറ്ററാണ് സൈജു ശ്രീധരന്‍. വിശാഖ് നായര്‍ ഗായത്രി അശോക് തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു.

വിശാഖ് നായരും ഗായത്രി അശോകുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രന്‍, സൈജു ശ്രീധരന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :