ജോ ആന്‍ഡ് ജോ' ടീമിന്റെ മറ്റൊരു കിടിലന്‍ സിനിമ, '18 പ്ലസ്'ചിത്രീകരണം ആരംഭിച്ചു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 20 ജനുവരി 2023 (15:03 IST)
ജോ ആന്‍ഡ് ജോ എന്ന സിനിമയ്ക്ക് ശേഷം നസ്‌ലെന്‍, മാത്യു തോമസ്, നിഖില വിമല്‍ എന്നിവരെ പ്രധാന വേഷങ്ങളില്‍ എത്തിച്ച് അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് 18 പ്ലസ്.മാറ്റം ഒഴിവാക്കാനാവാത്തതാണ് എന്ന ടാഗ് ലൈനിലാണ് സിനിമ ഒരുങ്ങുന്നത്.

ചിത്രീകരണം വടകരയില്‍ ആരംഭിച്ചു.ബിനു പപ്പു, സാഫ് ബ്രോസ്, മീനാക്ഷി, മനോജ് കെ യു, ശ്യാം മോഹന്‍, കുമാര്‍ സുനില്‍, ബാബു അന്നൂര്‍, ഉണ്ണിരാജ, പ്രിയ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ഫലൂദ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.ഛായാഗ്രഹണം സതീഷ് കുറുപ്പ്.സംഗീതം, പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യര്‍, എ ഡി ജെ, രവീഷ് നാഥ് നിര്‍വഹിക്കുന്നു.എഡിറ്റിംഗ് ചമന്‍ ചാക്കോ.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :