നിങ്ങള്‍ കമ്മ്യൂണിസ്റ്റാണല്ലേ ?നിഖില വിമല്‍ പറയുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (11:13 IST)
'കൊത്ത്' റിലീസിനായി കാത്തിരിക്കുകയാണ് നിഖില വിമല്‍. സെപ്റ്റംബര്‍ 16ന് തിയേറ്ററുകളില്‍ എത്തുന്ന സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് നടി.രാഷ്ട്രീയം പറയുന്നതില്‍ തനിക്കൊരു പ്രശ്നവും തോന്നിയിട്ടില്ലെന്ന് താന്‍ രാഷ്ട്രീയം പറയുന്ന ആളാണെന്നും നിഖില.

താന്‍ വന്നിരിക്കുന്ന സ്ഥലം നോക്കിയാല്‍ തന്റെ രാഷ്ട്രീയം വ്യക്തമാണെന്നും നിങ്ങള്‍ കമ്മ്യൂണിസ്റ്റാണല്ലേ എന്ന് ചില ആളുകള്‍ ചോദിക്കാറുണ്ടെന്നും നടി പറയുന്നു.തങ്ങളുടെ രാഷ്ട്രീയം വ്യക്തമാക്കണോ വേണ്ടയോ എന്നത് അവരവരുടെ ഇഷ്ടമാണെന്നും നിഖില കൂട്ടിച്ചേര്‍ത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :