അനുബന്ധ വാര്‍ത്തകള്‍
- ഇങ്ങനെ ഒരു സിനിമ ഇറങ്ങിയത് പോലും അറിഞ്ഞില്ലെന്ന് ആരാധകർ; തിയേറ്ററിൽ പൊട്ടിയ വിജയ് സേതുപതി ചിത്രം ഒ.ടി.ടിയിൽ
- മകളുടെ വിവാഹത്തിന് കൈയ്യിൽ പണമില്ല, സഹായിച്ചത് വിജയ് സേതുപതി; അനുരാഗ് കശ്യപ്
- ഡോൺ ലീ അണ്ണൻ വരില്ല? പകരം പ്രഭാസിന് വില്ലനാവുക ഈ താരം
- 96ലെ റാം ആകേണ്ടിയിരുന്നത് അഭിഷേക് ബച്ചൻ!
- 1996ലെ എന്റെ ടീം ഇപ്പോഴാണ് കളിക്കുന്നതെങ്കില്‍ ഈ ഇന്ത്യന്‍ ടീമിനെ ഇന്ത്യയില്‍ 3 ദിവസത്തില്‍ തോല്‍പ്പിച്ചേനെ: അര്‍ജുന രണതുംഗെ
റാമും ജാനുവും വീണ്ടും വരുന്നു! ‘96’ 2-വിന്റെ തിരക്കഥ പൂർത്തിയായെന്ന് സംവിധായകന്‍
ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ തിരക്കഥ പൂർത്തിയായതായി സംവിധായകൻ.
തമിഴിൽ ഏറെ ഹിറ്റായ ചിത്രമാണ് 96. സി പ്രേംകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് സേതുപതിയും തൃഷയുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. റാമിന്റെയും ജാനുവിന്റെയും പ്രണയകഥ തമിഴകവും കടന്ന് ശ്രദ്ധ നേടി. പ്രണയ ജോഡികളായ റാമിനെയും ജാനുവിനെയും വീണ്ടും സ്ക്രീനിൽ കാണാനൊരുങ്ങുകയാണ് ആരാധകർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ തിരക്കഥ പൂർത്തിയായതായി സംവിധായകൻ.
ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ ഗായിക ചിന്മയി, പ്രേംകുമാറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 96ന്റെ തിരക്കഥ പൂര്‍ത്തിയായതായും, ഇപ്പോൾ മറ്റൊരു പ്രൊജക്ടിന്റെ ഒരുക്കത്തിലാണെന്നും സംവിധായകൻ വെളിപ്പെടുത്തി. തിരക്കഥ പൂർത്തിയായെങ്കിലും മറ്റൊരു സിനിമയുടെ തിരക്കിലാണ് അദ്ദേഹം. 96 , മെയ്യഴകൻ എന്നീ രണ്ട് സിനിമകളാണ് പ്രേംകുമാറിന്റേതായി പുറത്ത് വന്നത്. ഇരു സിനിമകളും ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾ. ഇതിൽ 96 എന്ന ചിത്രം എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങളിൽ ഒന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്.
2018-ല്‍ പുറത്തിറങ്ങിയ 96 ചിത്രത്തിൽ വിജയ് സേതുപതിയും തൃഷയും പ്രധാന കഥാപാത്രങ്ങളായാണ് എത്തിയത്. ഗൗരി ജി കിഷന്‍, ആദിത്യ ഭാസ്‌കര‍് തുടങ്ങിയ പുതുമുഖങ്ങളായിരുന്നു ഇരുവരുടേയും ബാല്യകാലം അവതരിപ്പിച്ചത്. 96 ചിത്രം പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും വലിയ കൈയ്യടി നേടിയിരുന്നു. പിന്നീട് ഇത് കന്നഡത്തിൽ '99' എന്ന പേരിലും, തെലുങ്കിൽ 'ജാനു' എന്ന പേരിലും റീമേക്ക് ചെയ്തു.