അനുബന്ധ വാര്‍ത്തകള്‍
- 'അദ്ദേഹമുണ്ടെന്ന് കേട്ടതോടെ കഥ പോലും മുഴുവൻ കേട്ടില്ല, ഓകെ പറഞ്ഞു': ആമിർ ഖാൻ പറയുന്നു
- 'അമ്മ അസ്സലായി പറഞ്ഞു': എമ്പുരാൻ വിഷയത്തിൽ പ്രതികരിച്ച മല്ലിക സുകുമാരനോട് പൃഥ്വിരാജ് പറഞ്ഞത്
- സിനിമ പ്രദർശിപ്പിക്കണമെങ്കിൽ ദേശീയ ഗാനവും പതാകയും നീക്കണമെന്ന് പാകിസ്ഥാൻ; റിലീസ് ചെയ്യുന്നില്ലെന്ന് ആമിർ ഖാൻ
- 'എന്റെ ആദ്യത്തെ സഹനടൻ അച്ഛനാണ്': ആ രഹസ്യം വെളിപ്പെടുത്തി നടി അഹാന
- ബേസിൽ ജോസഫും അല്ലു അർജുനും ഒന്നിക്കുന്നു?!
ഇങ്ങനെ ഒരു സിനിമ ഇറങ്ങിയത് പോലും അറിഞ്ഞില്ലെന്ന് ആരാധകർ; തിയേറ്ററിൽ പൊട്ടിയ വിജയ് സേതുപതി ചിത്രം ഒ.ടി.ടിയിൽ
ഒരു മാസം പോലും ആയിട്ടില്ല സിനിമ റിലീസ് ആയിട്ട്.
തമിഴ് താരം വിജയ് സേതുപതിയെ നായകനാക്കി അറുമുഖകുമാർ സംവിധാനം ചെയ്ത സിനിമയാണ് 'എയ്‌സ്'. ഒരു ആക്ഷൻ ക്രൈം കോമഡി ചിത്രമായി എത്തിയ വിജയ് സേതുപതി സിനിമ തിയേറ്ററിൽ പരാജയമായിരുന്നു. ആരാധകർ പോലും ഇത്തരമൊരു സിനിമ റിലീസ് ആയ വിവരം അറിഞ്ഞിരുന്നില്ല എന്ന് വേണം പറയാൻ. ഒരു മാസം പോലും ആയിട്ടില്ല സിനിമ റിലീസ് ആയിട്ട്.
യോഗി ബാബുവിന്റെയും വിജയ് സേതുപതിയുടെയും പ്രകടനങ്ങൾക്ക് പ്രശംസ ലഭിച്ചെങ്കിലും സിനിമയുടെ തിരക്കഥയ്ക്കും മേക്കിങ്ങിനും വിമർശനങ്ങൾ ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം ആരോടും പറയാതെ ഒടിടിയിൽ എത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം എത്തിയിരിക്കുന്നത്. ഒരു മുന്നറിയിപ്പും ഇല്ലാതെ സിനിമ ഒടിടി റിലീസ് നടത്തിയതിന്റെ ഞെട്ടലിലാണ് ആരാധകർ. സിനിമയുടെ റിലീസിനെ കുറിച്ചോ ഒ.ടി.ടി റിലീസിനെ കുറിച്ചോ ആരാധകർക്ക് പോലും വലിയ അറിവ് ഉണ്ടായിരുന്നില്ല.
മെയ് മാസം 23 ന് ആണ് സിനിമ തിയേറ്ററിൽ എത്തിയത്. സിനിമയെ കുറിച്ചുയര്‍ന്ന വിമര്‍ശനങ്ങള്‍ ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കളക്ഷനെയും സാരമായി ബാധിച്ചിരുന്നു. 20 കോടിക്ക് മുകളില്‍ ബജറ്റില്‍ ഒരുക്കിയ ചിത്രം തീയറ്ററില്‍ നിന്നും 9.40 കോടി രൂപ മാത്രമാണ് നേടിയിരുന്നത്. രുക്മിണി വസന്ത് ആയിരുന്നു ചിത്രത്തിലെ നായിക.