ശ്രദ്ധേയമായ വേഷത്തില്‍ ബാലചന്ദ്രമേനോന്‍, 'വണ്‍' ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത് !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 24 മാര്‍ച്ച് 2021 (16:47 IST)

മമ്മൂട്ടി നായകനായെത്തുന്ന വണ്‍ തിയേറ്ററുകള്‍ എത്തുവാന്‍ ഇനി രണ്ടു ദിവസങ്ങള്‍ മാത്രം. മാര്‍ച്ച് 26 ന് പ്രദര്‍ശനത്തിനെത്തുന്ന സിനിമയിലെ പ്രധാനകഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍. ഇപ്പോളിതാ വണിലെ ബാലചന്ദ്രമേനോന്റെ കഥാപാത്രത്തെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഡോ ശ്രീകര്‍ വര്‍മ്മ എന്നാണ് വണിലെ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര്. സിനിമയില്‍ ഏറെ പ്രാധാന്യമുള്ള ഒരു വേഷം തന്നെയായിരിക്കും ഇതെന്ന് പ്രതീക്ഷിക്കാം.

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥയൊരുക്കുന്നത്.
വൈദി സോമസുന്ദരം ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഗോപിസുന്ദര്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.ഇച്ചായിസ് പ്രൊഡക്ഷന്‍സാണ് സിനിമ നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :