അടുത്ത പടം മോഹന്‍ലാല്‍, ഉറപ്പിച്ച് ലിജോ ജോസ് പെല്ലിശ്ശേരി, സന്തോഷത്തില്‍ ആരാധകര്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 13 ഡിസം‌ബര്‍ 2022 (12:02 IST)
നന്‍പകല്‍നേരത്ത് മയക്കത്തിന്റെ ആദ്യ പ്രദര്‍ശനം കഴിഞ്ഞദിവസം അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നടന്നിരുന്നു. സിനിമ കണ്ട പ്രേക്ഷകരുടെ മുന്നിലേക്ക് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി എത്തിയപ്പോള്‍ ആവേശം വാനോളമായി.

നന്‍പകല്‍ മയക്കത്തെ കുറിച്ച് പല ചോദ്യങ്ങളും പ്രേക്ഷകര്‍ ചോദിച്ചു. അടുത്ത സിനിമ ഏതാണെന്ന് ചോദിക്കുമ്പോഴേക്കും ചിരിച്ചുകൊണ്ട് മോഹന്‍ലാല്‍ എന്നാണ് സംവിധായകന്‍ മറുപടി പറഞ്ഞത്.ഇത് കേട്ടതോടെ തീയറ്റര്‍ ആകെ ഇളക്കി മറിഞ്ഞു.നന്‍പകല്‍നേരത്ത് മയക്കം പോലെ തന്നെ പുതിയ പ്രതീക്ഷകളിലാണ് സിനിമ ലോകവും.

ഒരു ഗുണ്ടയായാണ് മോഹന്‍ലാല്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്ധ്രപ്രദേശിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമ ലോക്കല്‍ ഗുസ്തിയെക്കുറിച്ചാണ് പറയുന്നത്.

'റാം'ചിത്രീകരണ തിരക്കിലാണ് മോഹന്‍ലാല്‍.'


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :