'ബഹുമുഖ പ്രതിഭ'; കമല്‍ഹാസന് പിറന്നാളാശംസകളുമായി സംവിധായകന്‍ ഷങ്കര്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 7 നവം‌ബര്‍ 2022 (09:00 IST)
ഇന്ന് നവംബര്‍ 7, കമല്‍ഹാസന്‍ തന്റെ 68-ാം ജന്മദിനം ആഘോഷിക്കുകയാണ്. കഴിഞ്ഞദിവസം മുതലേ ആരാധകര്‍ക്ക് പിറന്നാള്‍ ആഘോഷിക്കാന്‍ മണിരത്‌നത്തിനൊപ്പമുളള പുതിയ ചിത്രം നടന്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍2 ടീമും കമലിന് ആശംസകളുമായി എത്തി. സിനിമയിലെ ഒരു പോസ്റ്ററും പുറത്തുവന്നു.

'ഞങ്ങളുടെ നിധി, ബഹുമുഖ പ്രതിഭ കമല്‍ഹാസന്‍ സാറിന് ജന്മദിനാശംസകള്‍ നേരുന്നു'-ഷങ്കര്‍ കുറിച്ചു.


'ഇന്ത്യന്‍ 2'ചിത്രീകരണം പുരോഗമിക്കുകയാണ്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :