ഐശ്വര്യ റായിയേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങിയത് വിക്രം, ജയറാമിന് ഐശ്വര്യ ലക്ഷ്മിയേക്കാള്‍ കുറവ്; പൊന്നിയിന്‍ സെല്‍വന്‍ അണിയറക്കഥ

രേണുക വേണു| Last Modified തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (15:20 IST)

മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ തിയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ബോക്‌സ് ഓഫീസില്‍ വന്‍ നേട്ടമാണ് ചിത്രം ഇതുവരെ സ്വന്തമാക്കിയത്. വരും ദിവസങ്ങളിലും ബോക്‌സ്ഓഫീസ് കളക്ഷന്‍ ഉയരുമെന്നാണ് റിപ്പോര്‍ട്ട്. അതിനിടയിലാണ് പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിക്കാന്‍ താരങ്ങള്‍ വാങ്ങിയ പ്രതിഫലത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്.

പൊന്നിയിന്‍ സെല്‍വന് വേണ്ടി വിക്രം ആണ് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയതെന്നാണ് വിവരം. 12 കോടി രൂപയാണ് വിക്രമിന്റെ പ്രതിഫലം. തൊട്ടുപിന്നില്‍ താരസുന്ദരി ഐശ്വര്യ റായ് ബച്ചന്‍. ഐശ്വര്യയ്ക്ക് 10 കോടിയായിരുന്നു പ്രതിഫലം. ജയം രവിക്ക് എട്ട് കോടി, കാര്‍ത്തിക്ക് അഞ്ച് കോടി, തൃഷയ്ക്ക് 2.5 കോടി എന്നിങ്ങനെയാണ് പ്രതിഫലം.

ഐശ്വര്യ ലക്ഷ്മി, പ്രഭു, പ്രകാശ് രാജ് എന്നിവര്‍ക്ക് ഒന്നര കോടിയാണ് പ്രതിഫലമായി ലഭിച്ചത്. ശോഭിതയ്ക്കും ജയറാമിനും ഒരു കോടി.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :