'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' തിയേറ്ററുകളിലേക്ക്, റിലീസ് തീയതി

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 23 ജനുവരി 2023 (11:16 IST)
2021 ജനുവരി 15ന് റിലീസായ മലയാള ചിത്രമാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍. ഈ സിനിമയുടെ തമിഴ് റീമേക്ക് പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. ഫെബ്രുവരി മൂന്നിന് ചിത്രം തിയേറ്ററുകളില്‍ എത്തും.

ആര്‍ കണ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഐശ്വര്യ രാജേഷ് ആണ് നായിക. രാഹുല്‍ രവീന്ദ്രനാണ് നായകന്‍.നന്ദകുമാര്‍, യോഗി ബാബു തുടങ്ങിയ താരങ്ങളും സിനിമയിലുണ്ട്.


പി.ജി മുത്തയ്യ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. പട്ടുകോട്ടൈ പ്രഭാകറാണ് ചിത്രത്തിനായി ഡയലോഗുകള്‍ എഴുതിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :