റിലീസ് പ്രഖ്യാപിച്ച് 'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ' തമിഴ് റീമേക്ക്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 21 ഡിസം‌ബര്‍ 2022 (15:18 IST)
'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ' തമിഴ് റീമേക്ക് ഡിസംബര്‍ 29-ന് റിലീസ് ചെയ്യും.ഐശ്വര്യ രാജേഷ് നായികയായ എത്തുന്ന ചിത്രം തിയേറ്ററുകളില്‍ കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍.
സംവിധായകന്‍ കണ്ണന്‍ ആണ് റീമേക്ക് അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.രാഹുല്‍ രവീന്ദ്രന്‍ ആണ് നായകന്‍. നിര്‍മ്മാതാക്കള്‍ നേരത്തെ ട്രെയിലര്‍ പുറത്തിറക്കിയിരുന്നു.

പി.ജി മുത്തയ്യ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. പട്ടുകോട്ടൈ പ്രഭാകറാണ് ചിത്രത്തിനായി ഡയലോഗുകള്‍ എഴുതിയത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :