'മിന്നല്‍ മുരളി' ഐശ്വര്യ ലക്ഷ്മിയും, ആ രഹസ്യം വെളിപ്പെടുത്തി സംവിധായകന്‍ ബേസില്‍ ജോസഫ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 30 ഡിസം‌ബര്‍ 2021 (14:47 IST)

ടോവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി പ്രദര്‍ശനം തുടരുകയാണ്. മിന്നല്‍ മുരളിയില്‍ ഐശ്വര്യ ലക്ഷ്മിയും ഉണ്ടെന്ന് വെളിപ്പെടുത്തുകയാണിപ്പോള്‍ സംവിധായകന്‍.

അഭിനയിക്കാന്‍ അല്ല ഡബ്ബിങ് ആര്‍ട്ടിസ്റ്റായാണ് ഐശ്വര്യ ചിത്രത്തിന്റെ ഭാഗമായിരിക്കുന്നത്.
മിന്നല്‍ എന്ന പ്രതിഭാസത്തെക്കുറിച്ച് ടീച്ചര്‍ ക്ലാസ് എടുക്കുന്ന ഒരു സീന്‍ ഉണ്ട്.'അപ്പോള്‍ മിന്നലടിച്ച് മരിച്ചാലോ ടീച്ചറേ?' എന്ന് സംശയം ചോദിക്കുന്ന പെണ്‍കുട്ടിക്ക് കൊടുത്തിരിക്കുന്നത് ഐശ്വര്യ ലക്ഷ്മിയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :