അമ്മയ്‌ക്കൊപ്പം എത്തി ആദ്യമായി അഭിനയിച്ച സിനിമയിലെ ഡബ്ബിങ് പൂര്‍ത്തിയാക്കി കണ്‍മണി, സ്‌ക്രീനില്‍ കുട്ടിക്കുറുമ്പുമായി കിയാരയെ കാണാം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 29 ഡിസം‌ബര്‍ 2021 (11:39 IST)

ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'പത്താം വളവി'ന്റെ ടൈറ്റില്‍ പോസ്റ്റര്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.നടി മുക്തയുടെ മകളും ചിത്രത്തിലുണ്ട്. കണ്‍മണിയെന്ന കിയാര തന്റെ ഭാഗങ്ങളുടെ ഡബ്ബിങ് പൂര്‍ത്തിയാക്കി.

ആദ്യമായി മകള്‍ സിനിമയില്‍ അഭിനയിക്കുന്ന ത്രില്ലിലാണ് മുക്ത. ജോസഫ് ,മാമാങ്കം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം യു ജി എം എന്റര്‍ടൈന്‍മെന്റ് ബാനറില്‍ എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അദിതി രവി, സ്വാസിക, അനീഷ് ജി മേനോന്‍ , സോഹന്‍ സീനുലാല്‍ , രാജേഷ് ശര്‍മ്മ , ജാഫര്‍ ഇടുക്കി , നിസ്താര്‍ അഹമ്മദ് , ഷാജു ശ്രീധര്‍ , ബോബന്‍ സാമുവല്‍ , ബേബി കിയാര റിങ്കു ടോമി എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്.
രഞ്ജിന്‍ രാജ് സംഗീതം.രതീഷ് റാം ഛായാഗ്രഹണം.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :