1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. The first schedule of 'Katanaar' has been completed

43 ദിവസം 570 ആളുകളുടെ കഷ്ടപ്പാട്, 'കത്തനാര്‍' ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി

kathanarmovie
ജയസൂര്യന്‍ നായകനാക്കി റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന കത്തനാര്‍ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. 43 ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു. 570 ആളുകളുടെ പ്രയത്‌നം ചിത്രീകരണത്തിന് പിന്നില്‍ ഉണ്ടായിരുന്നു.
 
സിനിമയുടെ അടുത്ത ഷെഡ്യൂളിനായി കാത്തിരിക്കുകയാണെന്നും ചിത്രീകരണത്തിനിടെ പകര്‍ത്തിയ ചിത്രങ്ങള്‍ക്കും മറ്റ് അപ്‌ഡേറ്റുകള്‍ക്കുമായി കാത്തിരിക്കുകയെന്നും സംവിധായകന്‍ പറഞ്ഞു.
ആര്‍ രാമാനന്ദാണ് ചിത്രത്തിന്റെ തിരക്കഥ.ഏറ്റവും നൂതന സാങ്കേതികവിദ്യയായ വിഎഫ്എക്‌സ് ആന്‍ഡ് വെര്‍ച്വല്‍ പ്രൊഡക്ഷന്‍സിനലൂടെയാണ് സിനിമയുടെ അവതരണം. 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'ഐഡന്റിറ്റി' ഫോറന്‍സിക്കിന്റെ രണ്ടാം ഭാഗം ? നിര്‍മ്മാതാക്കള്‍ക്ക് പറയാനുള്ളത് ഇതാണ് !