ആദ്യ സിനിമക്ക് പത്ത് വയസ്! ഓര്‍മ്മകളില്‍ 'ചാപ്‌റ്റേഴ്‌സ്' സംവിധായകന്‍ സുനില്‍ ഇബ്രാഹിം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 7 ഡിസം‌ബര്‍ 2022 (11:08 IST)
താന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ചാപ്‌റ്റേഴ്‌സ് റിലീസായി 10 വര്‍ഷം പിന്നിട്ട സന്തോഷത്തിലാണ് സുനില്‍ ഇബ്രാഹിം. ശ്രീനിവാസന്‍, നിവിന്‍ പോളി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തില്‍ വലിയ താരനിര അണിനിരന്നു. 2012 ഡിസംബര്‍ 7 ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.

ഹേമന്ത് മേനോന്‍, വിനീത് കുമാര്‍, ധര്‍മ്മജന്‍, ഷൈന്‍, അജു വര്‍ഗ്ഗീസ്, രജിത്ത് മേനോന്‍, ഗൗതമി നായര്‍, റിയ സൈറ, കെ.പി.എ.സി. ലളിത, ലെന തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്. ഏതെങ്കിലും ഒരു രീതിയില്‍ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന നാല് അദ്ധ്യായങ്ങളായാണ് ചിത്രത്തിന്റെ ആഖ്യാനശൈലി.

കാംപസ് ഓക്‌സിനൊപ്പം ചേര്‍ന്ന് കുര്‍ബാന്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചത്.മെജോ ജോസഫ് സംഗീതസംവിധാനം നിര്‍വഹിച്ചു.കൃഷ് കൈമള്‍, വി. സാജന്‍ എന്നിവര്‍ യഥാക്രമം
ഛായാഗ്രഹണവും ചിത്രസംയോജനവും കൈകാര്യം ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :