തിയേറ്ററില്‍ കാണാന്‍ സാധിച്ചില്ല,ഒ.ടി.ടിയില്‍ കണ്ട് ഇഷ്ടമായ സിനിമകളെക്കുറിച്ച് സംവിധായകന്‍ ഡിജോ ജോസ് ആന്റണി

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 11 ജനുവരി 2023 (15:03 IST)
'ജനഗണമന'യുടെ വലിയ വിജയത്തിനുശേഷം സംവിധായകന്‍ ഡിജോ ജോസ് ആന്റണിയുടെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ സംവിധായകന്‍ തിയേറ്ററില്‍ കാണാന്‍ സാധിക്കാത്തതും എന്നാല്‍ തനിക്ക് ഒ.ടി.ടിയില്‍ കണ്ട് ഇഷ്ടമായതുമായ സിനിമകളെക്കുറിച്ച് പറയുകയാണ്.

ഡിജോ ജോസ് ആന്റണിയുടെ വാക്കുകളിലേക്ക്

2022- വര്‍ഷത്തില്‍ തിയേറ്ററില്‍ മിസ്സ് ആയതും, OTT -യില്‍ കണ്ട് ഇഷ്ടപ്പെട്ടതുമായ ചില സിനിമകള്‍ ഷെയര്‍ ചെയ്യണമെന്ന് തോന്നി... കാരണം അവയില്‍ പലതും ലേറ്റ് ആയിട്ടാണ് ഞാന്‍ കണ്ടത്... എന്നാല്‍ എനിക്ക് വളരെയധികം ഇഷ്ടമായി.

1) സൗദി വെള്ളക്ക - OTT യില്‍ കണ്ടപ്പോഴാണ് ഇങ്ങനെയൊരു പോസ്റ്റ് തന്നെ ഇടണമെന്ന് തോന്നിയത്. തിയേറ്ററില്‍ മിസ്സായി പോയതുകൊണ്ട് പറയാതെ തരമില്ല... Hats off to the captain tharun moorthy

കണ്ണ് നനയാതെ കണ്ട് തീര്‍ക്കാനാകില്ല...

2) അപ്പന്‍

അഭിനേതാക്കള്‍ പ്രകടനം കൊണ്ടും, സംവിധാനം കൊണ്ടും, സംഭാഷണം കൊണ്ടുമെല്ലാം ഞെട്ടിച്ച സിനിമ

3) ഭൂതകാലം

ഒരുപക്ഷെ തിയേറ്ററില്‍ വന്നിരുന്നെങ്കില്‍ കുറച്ചുകൂടി ചര്‍ച്ച ചെയ്യപ്പെടേണ്ടിയിരുന്ന ചിത്രം. 2022-ല്‍ പേടിപ്പിച്ച ഒരു മികച്ച ചിത്രം...

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :