എങ്ങനെ തടി കൂട്ടാം ? വെല്ലുവിളി ഏറ്റെടുത്ത് മീനാക്ഷി, പുതിയ ഭക്ഷണക്രമം, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 30 നവം‌ബര്‍ 2022 (10:07 IST)
യൂട്യൂബിലൂടെ തന്നെ ഓരോ വിശേഷങ്ങളും മീനാക്ഷി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ശരീരഭാരം കൂട്ടാനുള്ള ശ്രമത്തിലാണ് നടി. തടി വയ്ക്കാന്‍ ഓരോ ദിവസവും എന്തൊക്കെ കഴിക്കാം എന്നത് ഉള്‍പ്പെടുത്തി കൊണ്ടാണ് താരത്തിന്റെ പുതിയ വ്ളോഗ്.ഒരു കട്ടന്‍ ചായ കുടിച്ചു കൊണ്ടാണ് ദിവസം തുടങ്ങുന്നത്. പിന്നെ പ്രഭാതഭക്ഷണം ഉച്ചഭക്ഷണത്തിന് മുമ്പായി ലഘുവായി പഴവര്‍ഗങ്ങള്‍. വൈകിട്ട് ചായയും സ്‌നാക്‌സും രാത്രി കുറച്ച് വെജിറ്റബിള്‍സ് എന്ന രീതിയിലാണ് മീനാക്ഷിയുടെ പുതിയ ഭക്ഷണക്രമം. എന്നാല്‍ ഈ വെല്ലുവിളിക്കാന്‍ ഒറ്റ ദിവസം കൊണ്ട് തന്നെ അവസാനിപ്പിക്കാനാണ് സാധ്യത എന്നും വയറ് ഓവറായി നിറയുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതകളെക്കുറിച്ചും മീനാക്ഷി പറയുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :