സൂര്യയുടെ 'ജയ് ഭീം'ന് രണ്ടാം ഭാഗം

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 29 നവം‌ബര്‍ 2022 (17:15 IST)
സൂര്യയുടെ 'ജയ് ഭീം'ന് രണ്ടാം ഭാഗം വരുന്നു. നടന്റെ 2 ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നിര്‍മ്മിച്ച സിനിമ കൂടിയാണിത്.

സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്നും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണെന്നും നിര്‍മാണ പങ്കാളിയായ രാജശേഖര്‍ വെളിപ്പെടുത്തി.ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കുമ്പോള്‍ ആയിരുന്നു അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്.

ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ജയ് ഭീം'.2 മണിക്കൂര്‍ 44 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന് ഉള്ളത്. എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.ആമസോണ്‍ പ്രൈം വീഡിയോയിലൂടെ 2021 നവംബര്‍ 2ന് സിനിമ റിലീസ് ചെയ്തു.

സൂര്യയുടെ കരിയറിലെ 39-ാം സിനിമ കൂടിയാണിത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :