42-ാം ദിവസവും വീണില്ല!'പ്രേമലു'കളക്ഷന്‍ റിപ്പോര്‍ട്ട്
Premalu
കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 26 മാര്‍ച്ച് 2024 (14:57 IST)
'പ്രേമലു' ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുന്നു. 42-ാം ദിവസവും ഒരു കോടി കളക്ഷന്‍ നേടി.
42 മത്തെ ദിവസം ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍നിന്ന് 65.97 കോടി രൂപ നേടി. കേരള ബോക്‌സ് ഓഫീസില്‍ നിന്ന് ഇതുവരെ 54.32 കോടി രൂപയും തെലുങ്ക്, തമിഴ് പതിപ്പുകള്‍ യഥാക്രമം 8.95 കോടിയും 2.7 കോടിയും നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ നിന്നായി 118.90 കോടി കളക്ഷന്‍ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ മൊത്തം കളക്ഷന്‍ 95.67 കോടി രൂപയാണ്. 41 കോടിക്ക് അടുത്ത് വിദേശ ഇടങ്ങളില്‍ നിന്ന് നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.'പ്രേമലു' മലയാളം തിയേറ്റര്‍ ഒക്യുപ്പന്‍സി 15.40% ആണ്.
ഗിരീഷ് എ ഡിയുടെ സംവിധാനത്തില്‍ നസ്ലെനും മമിതയും നായികാനായന്മാരായി എത്തിയ ചിത്രത്തിന്റെ തമിഴ് സക്‌സസ് ടീസര്‍ കഴിഞ്ഞദിവസം നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരുന്നു.
ഫെബ്രുവരി 9നാണ് ചിത്രം റിലീസ് ചെയ്തത്. തുടക്കം മുതല്‍ തന്നെ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രം ഇപ്പോള്‍ തെലുങ്കുനാടുകളിലും തമിഴ്‌നാട്ടിലും മുന്നേറുകയാണ്.