രണ്ടാള്‍ക്കും എത്ര പ്രായമുണ്ട്?മമിതയ്ക്ക് നസ്ലിലിന്‍ ഏട്ടന്‍! യുവതാരങ്ങളുടെ പിറന്നാള്‍ ഒരേ മാസം

naslen and mamitha baiju
കെ ആര്‍ അനൂപ്| Last Modified ശനി, 9 മാര്‍ച്ച് 2024 (13:58 IST)
Naslen and Mamitha baiju
മമിത ബൈജു എന്ന പേര് മലയാളികള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് അധിക നാളുകളായിട്ടില്ല. സൂപ്പര്‍ ശരണ്യയും പ്രണയവിലാസവും ഒടുവില്‍ പ്രദര്‍ശനം തുടരുന്ന പ്രേമലുവും വരെ എത്തി നില്‍ക്കുകയാണ് നടിയുടെ കരിയര്‍.2017ല്‍ പുറത്തിറങ്ങിയ സര്‍വ്വോപരി പാലാക്കാരനിലൂടെയാണ് അരങ്ങേറ്റം. തുടര്‍ന്ന് ഓപ്പറേഷന്‍ ജാവ എന്ന ചിത്രത്തിലും അഭിനയിച്ചു.

2001 ജൂണ്‍ 22ന് ജനിച്ച നടിക്ക് 22 വയസ്സാണ് പ്രായം. എന്നാല്‍ പ്രേമലുവിലെ മമിതയുടെ നായികയായ നസ്ലിലിന് എത്ര പ്രായമുണ്ടെന്ന് അറിയാമോ ?

2019ല്‍ പുറത്തിറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് നസ്ലിന്‍ കെ.ഗഫൂര്‍ എന്ന നടനെ മലയാളികള്‍ തിരിച്ചറിയുന്നത്.തുടര്‍ന്ന് കുരുതി, വരനെ ആവശ്യമുണ്ട്, ഹോം എന്നീ ചിത്രങ്ങളിലൂടെ തിളങ്ങി.പ്രേമലുവിലെ പ്രകടനം നടന്റെ താരമൂല്യം ഉയര്‍ത്തി.

പ്രേമലു 50 കോടി ക്ലബ്ബില്‍ എത്തിയതിന് പിന്നാലെ നായകനായ നസ്ലെനും ഒരു നേട്ടം സ്വന്തമാക്കി.

പ്രേമലു 50 കോടി ക്ലബ്ബില്‍ എത്തിയത് 13 ദിവസം കൊണ്ടാണ്. ഈ നേട്ടത്തില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ നായകന്‍ എന്ന റെക്കോര്‍ഡാണ് നസ്ലെന്‍ സ്വന്തമാക്കിയിരിക്കുന്നത്. 31 വയസ്സ് പ്രായമുള്ളപ്പോള്‍ ഹൃദയം സിനിമയിലൂടെ പ്രണവ് മോഹന്‍ലാലും ഇരുപത്തിയെട്ടാമത്തെ വയസ്സില്‍ ആര്‍ഡിഎക്സ് എന്ന ചിത്രത്തിലൂടെ ഷെയ്ന്‍ നിഗവും 50 കോടി ക്ലബ്ബില്‍ എത്തിയിരുന്നു. ഇരുവരുടെയും റെക്കോര്‍ഡാണ് നസ്ലെന്‍ തകര്‍ത്തത്. മലയാളത്തില്‍ നിന്നുള്ള ഇരുപത്തിയൊന്നാമത്തെ ചിത്രമായാണ് പ്രേമലു 50 കോടി ക്ലബ്ബില്‍ എത്തിയത്.

11 ജൂണ്‍ 2000ത്തില്‍ ജനിച്ച നടന് 23 വയസ്സാണ് പ്രായം.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :