അനുബന്ധ വാര്‍ത്തകള്‍
- ഓപ്പറേഷന്‍ ജാവയ്ക്ക് കിട്ടിയ ആദ്യ പുരസ്കാരം, സന്തോഷം പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍
- 'സൗദി വെള്ളക്ക' ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുന്നു, ലൊക്കേഷന്‍ ചിത്രവുമായി ബിനു പപ്പു
- 'ജീവിതമാണ്';'സൗദി വെള്ളക്ക' ചിത്രീകരണം തുടങ്ങി
- ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം 'സൗദി വെള്ളക്ക'യുമായി സംവിധായകന്‍ തരുണ്‍ മൂര്‍ത്തി, ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
- ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം സംവിധായകന്‍ തരുണ്‍ മൂര്‍ത്തി വീണ്ടുമെത്തുന്നു, ഷൂട്ടിംഗ് ഉടന്‍
'മുന്നോട്ട്',ഓപ്പറേഷന്‍ ജാവ ടീം വീണ്ടും, 'സൗദി വെള്ളക്ക' ചിത്രീകരണം എറണാകുളത്ത്
ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയ്‌ക്കൊപ്പം നടന്‍ ബിനു പപ്പു വീണ്ടും ഒന്നിക്കുകയാണ്. സൗദി വെള്ളക്ക ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുകയാണ്. ബിനു പപ്പുവിനൊപ്പമുളള പുതിയ ലൊക്കേഷന്‍ ചിത്രം സംവിധായകന്‍ പങ്കുവെച്ചു.സെപ്റ്റംബര്‍ 16നായിരുന്നു ഷൂട്ടിംഗ് തുടങ്ങിയത്.
ഓപ്പറേഷന്‍ ജാവ പോലെ റിയലിസ്റ്റിക്ക് രീതിയില്‍ തന്നെയാകും ഈ ചിത്രവും ഒരുങ്ങുന്നത്.പുറത്തുവന്ന ലൊക്കേഷന്‍ ചിത്രങ്ങള്‍ അതിനുള്ള സൂചന നല്‍കുന്നു. ഒരു സര്‍ക്കാര്‍ ഓഫീസിന് തോന്നിപ്പിക്കുന്ന സെറ്റിലാണ് ചിത്രീകരണം നടന്നത് എന്ന് തോന്നുന്നു. തീരപ്രദേശത്ത് താമസിയ്ക്കുന്ന ഒരു കൂട്ടം സാധാരണക്കാരുടെ കഥയാണ് സിനിമ പറയുന്ന സിനിമ എല്ലാ വിഭാഗം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലാകും നിര്‍മ്മിക്കുക.
തൊണ്ടി മുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഉര്‍വശി തിയേറ്റേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പുതുമുഖ നടി ദേവി വര്‍മ്മയാണ് നായിക.ലുക്മാന്‍, ബിനു പപ്പു, സുധിക്കോപ്പാ,ഗോകുലന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.