ടൊവിനോയ്ക്ക് വീണ്ടുമൊരു സൂപ്പര്‍ഹിറ്റ്; തല്ലുമാലയ്ക്ക് ടിക്കറ്റ് കിട്ടാനില്ല !

തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം ബോക്‌സ്ഓഫീസില്‍ തന്റെ ശക്തി പ്രകടിപ്പിക്കുകയാണ് ടൊവിനോ തോമസ് തല്ലുമാലയിലൂടെ

രേണുക വേണു| Last Modified വെള്ളി, 12 ഓഗസ്റ്റ് 2022 (17:09 IST)

തിയറ്ററുകളില്‍ ഗംഭീര വിജയമായി ടൊവിനോ തോമസ് ചിത്രം തല്ലുമാല. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. പലയിടത്തും ഇന്ന് രാത്രിയിലെ ഷോ വരെ ഹൗസ്ഫുള്‍ ആയി കഴിഞ്ഞു. ചിത്രത്തിനു ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ് പല കേന്ദ്രങ്ങളിലും. തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം ബോക്‌സ്ഓഫീസില്‍ തന്റെ ശക്തി പ്രകടിപ്പിക്കുകയാണ് ടൊവിനോ തോമസ് തല്ലുമാലയിലൂടെ.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :