1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Thalapathy67 Title Reveal at 5pm

Thalapathy 67: കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ! 'ദളപതി 67' ടൈറ്റില്‍ എന്തായിരിക്കും?

വിജയ്
വിജയ് ആരാധകരും സിനിമ ലോകവും ഒരുപോലെ കാത്തിരിക്കുകയാണ് ഇന്ന് വൈകുന്നേരം അഞ്ചുമണിക്കായി. ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സിനിമയുടെ ടൈറ്റില്‍ എന്തായിരിക്കും എന്ന് അറിയുവാനുള്ള ആകാംക്ഷയിലാണ് എല്ലാവരും.
 
 'ദളപതി 67' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റില്‍ ഇന്ന് വൈകുന്നേരം 5 മണിക്ക് പുറത്ത് വരും.
 
തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, ഗൗതം മേനോന്‍, മണ്‍സൂര്‍ അലി ഖാന്‍,മാത്യു തോമസ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
വാരിസിനും മാസ്റ്ററിനും ശേഷം സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. ജഗദീഷ് പളനി സ്വാമിയാണ് സഹനിര്‍മ്മാണം.മനോജ് പരമഹംസ ഛായാഗ്രഹണവും ഫിലോമിന്‍ രാജ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
 
 
 
 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'എന്റെ ഹൃദയം തൊട്ട സിനിമയാണ് മോമോ ഇന്‍ ദുബായ്,നല്ല സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് റെക്കമെന്റ് ചെയ്യുന്നു'; സംവിധായകന്‍ സലാം ബാപ്പുവിന്റെ റിവ്യൂ