സസ്‌പെന്‍സ് ത്രില്ലറുമായി ബിബിന്‍ ജോര്‍ജും ബാബുരാജും,താന്തോന്നിക്ക് ശേഷം ജോര്‍ജ് വര്‍ഗീസിന്റെ ICU

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 20 മാര്‍ച്ച് 2023 (10:06 IST)
'താന്തോന്നി' വിജയത്തിന് ശേഷം ജോര്‍ജ് വര്‍ഗീസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ICU. ബിബിന്‍ ജോര്‍ജും ബാബുരാജും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും പുറത്തുവന്നു.
ബിബിന്‍ ജോര്‍ജും ബാബുരാജും നേര്‍ക്കുനേര്‍ വരുന്ന രീതിയിലാണ് പോസ്റ്റര്‍.സസ്‌പെന്‍സ് ത്രില്ലര്‍ കാറ്റഗറി യില്‍ ഒരുക്കിയിരിക്കുന്ന സിനിമയാണ് ഇത്.

സന്തോഷ് കുമാര്‍ കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നു.

ലോകനാഥന്‍ ശ്രീനിവാസന്‍ ഛായാഗ്രഹണവും ലിജോപോള്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.ജോസ് ഫ്രാങ്കിളിന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.

മിനി സ്റ്റുഡിയോയുടെ ബാനറില്‍ ജെയിന്‍ പോള്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :