'നീതി കാത്തു സൂക്ഷിക്കേണ്ടവരുടെ ഭാഗത്തു നിന്ന് ഉണ്ടായ വീഴ്ച';തേര് റിവഞ്ച് ത്രില്ലർ, റിലീസ് ജനുവരി ആറിന്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 4 ജനുവരി 2023 (14:51 IST)
ജീവിതയാഥാർഥ്യങ്ങൾക്കു മുന്നിൽ പകച്ചുപോയ ഒരുകൂട്ടം മനുഷ്യരുടെ പകയുടെയും പ്രതികാരത്തിൻറെയും കഥയുമായി സംവിധായകൻ എസ്.ജെ.സിനു സംവിധാനം ചെയ്യുന്ന 'തേര്' ജനുവരി 6 നു തിയേറ്ററുകളിലേക്കെത്തുന്നു. ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ ഇന്ന് റിലീസ് ചെയ്തു.

കുടുംബപശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ആക്ഷൻ ത്രില്ലർ ചിത്രം ചൂണ്ടിക്കാണിക്കുന്നത് നീതി കാത്തു സൂക്ഷിക്കേണ്ടവരുടെ ഭാഗത്തു നിന്ന് ഉണ്ടായ വീഴ്ചയിൽ അതിജീവനം നടത്തുന്ന സാധാരണക്കാരുടെ കഥയിലേക്കാണ്. ബ്ലൂ ഹിൽ നെയ്ൽ കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ജോബി പി സാം നിർമ്മിക്കുന്ന ചിത്രത്തിൽ അമിത് ചക്കാലക്കൽ, ബാബു രാജ്, കലാഭവൻ ഷാജോൺ, വിജയരാഘവൻ, സഞ്ജു ശിവറാം, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, പ്രശാന്ത് അലക്സാണ്ടർ, സ്മിനു സിജോ, നിലജാ ബേബി, റിയാ സൈറ, വീണാ നായർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.

തേരിന്റെ അണിയറപ്രവർത്തകർ ഇവരാണ്. തിരക്കഥ ദിനിൽ പി.കെ, ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ടിഡി ശ്രീനിവാസൻ, സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് യാക്‌സണും നേഹയും ചേർന്നാണ്. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ: തോമസ് പി മാത്യൂ, എഡിറ്റർ: സംജിത് മുഹമ്മദ്, ആർട്ട്: പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കൺട്രോളർ: ബിജു കെ തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിരുദ്ധ് സന്തോഷ്, കളറിസ്റ്റ് ലിജു പ്രഭാകർ, മേക്കപ്പ് ആർ ജി വയനാടൻ, വസ്ത്രാലങ്കാരം അരുൺ മനോഹർ, അസ്സോസിയേറ്റ് ഡയറക്ടർ അനിരുദ്ധ് സന്തോഷ്, ഡിസൈൻസ് മനു ഡാവിഞ്ചി, സ്റ്റിൽസ് രാംദാസ് മാത്തൂർ. പി ആർ ഓ : പ്രതീഷ് ശേഖർ.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :