59 വര്‍ഷങ്ങള്‍ക്കു ശേഷം 'അനുരാഗ മധുചഷകം', ഒരു ദിവസം കൊണ്ട് 1 മില്യണ്‍ കാഴ്ചക്കാര്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 19 ജനുവരി 2023 (10:59 IST)
59 വര്‍ഷങ്ങള്‍ക്കുശേഷം പുതു രൂപത്തില്‍ മലയാളികളുടെ മുന്നിലേക്ക് എത്തിയ 'അനുരാഗ മധുചഷകം പോലെ' എന്ന ഗാനം ശ്രദ്ധ നേടുന്നു. ഒരു മില്യണ്‍ കാഴ്ചക്കാരെ ഒറ്റദിവസംകൊണ്ട് സ്വന്തമാക്കാനായ സന്തോഷത്തിലാണ് നീല വെളിച്ചം സിനിമയുടെ അണിയറ പ്രവര്‍ത്തകരും.
1964 ല്‍ എ വിന്‍സെന്റിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഭാര്‍ഗവീനിലയം എന്ന സിനിമയിലെ പഴയ ഗാനത്തെ പുനരാവിഷ്‌കരിച്ചിരിക്കുകയാണ് നിലവിളിച്ചം ടീം.പി ഭാസ്‌കരന്റെ വരികള്‍ക്ക് എം എസ് ബാബുരാജ് ഈണം പകര്‍ന്നത്.ബിജിബാലും റെക്‌സ് വിജയനുമാണ് പുതിയ ഗാനത്തിന് പിന്നില്‍. എസ് ജാനകി ആലപിച്ച ആദ്യ ഗാനത്തിന്റെ പുതിയ രൂപം ആലപിച്ചിരിക്കുന്നത് കെ എസ് ചിത്രയാണ്.

വൈക്കം മുഹമ്മദ് ബഷീറിന്റെ നീല വെളിച്ചം കഥയെ ആസ്പദമാക്കിയാണ് ആഷിഖ് അബു നീല വെളിച്ചം ഒരുക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :