കെ ആര്‍ അനൂപ്|
Last Modified വെള്ളി, 9 ഒക്‌ടോബര്‍ 2020 (22:41 IST)
അനുപമ പരമേശ്വരന്റെ വരാനിരിക്കുന്ന ചിത്രമായ 'തള്ളി പോകാതെ' ട്രെയിലർ പുറത്തുവന്നു. അഥർവ നായകനായെത്തുന്ന ഈ തമിഴ് സിനിമ ‘നിന്നുകോരി’ എന്ന തെലുങ്ക് ചിത്രത്തിന്‍റെ റീമേക്കാണ്.
ആക്ഷനും കോമഡിയും അടിപൊളി ഗാനങ്ങളും ചേർന്ന ചിത്രം പ്രേക്ഷകരെ പിടിച്ചിരുത്തും. ഒരുപാട് പ്രതീക്ഷകൾ നൽകുന്ന ഒരു കഥാപാത്രത്തെയാണ് അനുപമ ചിത്രത്തിൽ എത്തുന്നത്. പ്രണയവും വിരഹവും അതുകഴിഞ്ഞ് ഉണ്ടാകുന്ന വിവാഹവും ഒക്കെയാണ് സിനിമ പറയുന്നത്.
ചിത്രം നിർമ്മിച്ച് സംവിധാനം ചെയ്യുന്നത് ആർ കണ്ണനാണ്. അതേ സമയം ഇത് അനുപമയുടെ രണ്ടാമത്തെ തമിഴ് ചിത്രം കൂടിയാണ്. ചിത്രത്തിൻറെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
ഗോപി സുന്ദറാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. എൻ ഷൺമുഖ സുന്ദരം ഛായാഗ്രഹണവും സെൽവ ആർകെ എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു.