1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Suriya movie Karuppu OTT streaming Date

സൂര്യയുടെ കറുപ്പ് ഒടിടിയിലേക്ക്.., എവിടെ കാണാനാകും? എന്ന് മുതൽ വിവരങ്ങൾ അറിയാം

ആഗോളതലത്തില്‍ സിനിമ 300 കോടിയിലധികം രൂപ കളക്റ്റ് ചെയ്തിരുന്നു.

Suriya, Suriya Karuppu Movie Teaser, Karuppu Movie  OTT release
സൂര്യയെ നായകനാക്കി ആര്‍ ജെ ബാലാജി സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ വമ്പന്‍ വിജയമായ കറുപ്പ് ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. ആമസോണ്‍ പ്രൈമിലാണ് സിനിമ സ്ട്രീം ചെയ്യുക. ബോക്‌സോഫീസില്‍ 10 വര്‍ഷങ്ങള്‍ക്ക് ശേഷം ഹിറ്റടിച്ച സൂര്യ ചിത്രമായിരുന്നു കറുപ്പ്. 2016ല്‍ പുറത്തിറങ്ങിയ 24 ആയിരുന്നു സൂര്യയുടേതായി അവസാനം വാണിജ്യ വിജയം സ്വന്തമാക്കിയ ചിത്രം.
 
ആഗോളതലത്തില്‍ സിനിമ 300 കോടിയിലധികം രൂപ കളക്റ്റ് ചെയ്തിരുന്നു. ആമസോണ്‍ വീഡിയോയിലൂടെ ജൂണ്‍ 12 മുതലാകും സിനിമയുടെ സ്ട്രീമിംഗ് ആരംഭിക്കുക. തമിഴിന് പുറമെ മലയാളം, തെലുങ്ക്,ഹിന്ദി, കന്നഡ ഭാഷകളിലും സിനിമ റിലീസ് ചെയ്യും. സൂര്യയ്ക്ക് പുറമെ തൃഷ, ഇന്ദ്രന്‍സ്, അനഘ, സ്വാസിക ശിവദ, സുപ്രീത് റെഡ്ഡി എന്നിവരും സിനിമയില്‍ മറ്റ് പ്രധാനവേഷങ്ങളിലെത്തുന്നത്. സായ് അഭയങ്കറാണ് ആണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.ALSO READ: ബോക്സ് ഓഫീസിൽ 'കറുപ്പ്' തരംഗം! 300 കോടി ക്ലബ്ബിൽ ഇടംനേടി സൂര്യ-ആർ.ജെ ബാലാജി ചിത്രം
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!