1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Suriya karuppu movie box office collection 300 crore RJ Balaji

ബോക്സ് ഓഫീസിൽ 'കറുപ്പ്' തരംഗം! 300 കോടി ക്ലബ്ബിൽ ഇടംനേടി സൂര്യ-ആർ.ജെ ബാലാജി ചിത്രം

കോളിവുഡില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ബോക്‌സോഫീസില്‍ തരംഗം തീര്‍ത്ത് സൂര്യ.

Suriya, Suriya Karuppu Movie Teaser, Karuppu Movie Teaser, Suriya Birthday
കോളിവുഡില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ബോക്‌സോഫീസില്‍ തരംഗം തീര്‍ത്ത് സൂര്യ.  ആര്‍ജെ ബാലാജി സംവിധാനം ചെയ്ത കറുപ്പാണ് ഏറെ കാലത്തിന് ശേഷം സൂര്യയ്ക്ക് വമ്പന്‍ വിജയം സമ്മാനിച്ചിരിക്കുന്നത്. ഇപ്പോഴിതാ സിനിമ 300 കോടി ക്ലബില്‍ ഇടം പിടിച്ചിരിക്കുകയാണ്. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ വിജയമെന്ന നേട്ടമാണ് കറുപ്പ് സ്വന്തമാക്കിയിരിക്കുന്നത്. നിര്‍മാതാക്കളായ ഡ്രീം വാരിയേഴ്‌സാണ് കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവിട്ടത്.
 
തമിഴ്നാടിന് പുറമെ കര്‍ണാടക, ആന്ധ്രപ്രദേശിനൊപ്പം വിദേശ വിപണികളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തില്‍ മാത്രമാണ് സിനിമയ്ക്ക് ശരാശരി അഭിപ്രായം ലഭിച്ചത്. യു.എസ്.എ, യു.കെ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ സമീപകാലത്ത് ഒരു തമിഴ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനാണ് 'കറുപ്പ്' സ്വന്തമാക്കിയത്. 2 പതിറ്റാണ്ടിന് ശേഷം സൂര്യയും തൃഷയും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ടായിരുന്നു.
 
സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയത്തെ മാസ്സ്-കമേര്‍ഷ്യല്‍ ചേരുവകളും തമിഴ്നാട്ടിലെ ഭക്തി കള്‍ട്ടും ചേര്‍ത്താണ് സിനിമ ഒരുക്കിയിരിക്കുന്നത്. വ്യത്യസ്തമായ ഗെറ്റപ്പുകളില്‍ സൂര്യ എത്തുന്നു എന്നതും സിനിമയുടെ പ്രത്യേകതയാണ്. നിയമവ്യവസ്ഥയിലെ അഴിമതിക്കെതിരെ പോരാടാന്‍ വേട്ടക്കറുപ്പ് എന്ന കാവല്‍ദൈവം അഭിഭാഷകനായി എത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം. സൂര്യ, തൃഷ എന്നിവര്‍ക്ക് പുറമെ ആര്‍ ജെ ബാലാജി, ഇന്‍സ്രന്‍സ്, നട്ടി സുബ്രഹ്‌മണ്യം,സ്വാസിക,ശിവദ, സുപ്രീത് റെഡ്ഡി എന്നിവരും സിനിമയില്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ചിരി ഒട്ടും ഭംഗിയില്ലെന്ന് കുറ്റപ്പെടുത്തി, മിസ് ഇന്ത്യ ആയിട്ട് പോലും ചിരിക്കാൻ ഭയം വന്നു, 10 വർഷം അത് വേട്ടയാടിയെന്ന് നേഹ ധൂപിയ