മമ്മൂട്ടിയും വൈശാഖും വീണ്ടും കൈകോർക്കുന്നു, ഇത്തവണ ഫാമിലി ആക്ഷൻ ത്രില്ലർ!!

അഭിറാം മനോഹർ| Last Updated: ശനി, 1 ഫെബ്രുവരി 2020 (12:21 IST)
മമ്മൂട്ടിയും സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ അമരക്കാരനുമായ വൈശാഖും വീണ്ടും ഒന്നിക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സംവിധായകൻ വൈശാഖ് തന്നെയാണ് ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. പോക്കിരിരാജ, എന്നീ ചിത്രങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന് ന്യൂയോർക്ക് എന്നാണ് പേരിട്ടിരിക്കുന്നത്. പൂർണമായും അമേരിക്കയിൽ ചിത്രീകരിക്കുന്ന ചിത്രം ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലറാണ്.

അമർ അക്ബർ ആന്റണി ,കട്ടപ്പനയിലെ ഋത്വിക്ക് റോഷൻ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളൊരുക്കിയ യു ജി എം പ്രൊഡക്ഷനാണ് ചിത്രം നിർമിക്കുന്നത്. ഇര എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ നവീൻ ജോണാണ് ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത്.

മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തിലുണ്ടാകും. സ്ഥിരം ആക്ഷൻ കൊറിയോഗ്രാഫറായ പീറ്റർ ഹെയ്‌നിന് പകരം ഹോളിവുഡിലെ ഒരു പ്രമുഖ ആക്ഷൻ ഡയറക്ടറായിരിക്കും ചിത്രത്തിന് വേണ്ടി സംഘട്ടനരംഗങ്ങൾ ഒരുക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :