സുരേഷ് ഗോപി മാളൂട്ടിയാകുന്നു!

Last Modified ഞായര്‍, 6 ജൂലൈ 2014 (16:26 IST)
സുരേഷ് ഗോപി മാളൂട്ടിയാകുന്നു. ചിരിയ്ക്കേണ്ട, സംഭവം ഒരു കിടിലന്‍ ഫലിതചിത്രമാണ്. 'മനു അങ്കിള്‍' എന്ന ചിത്രത്തിലെ എസ് ഐ മിന്നല്‍ പ്രതാപന്‍ എന്ന കഥാപാത്രത്തെ ഓര്‍ക്കുന്നില്ലേ. അതുപോലെ ഒരു കിടുക്കന്‍ കഥാപാത്രവുമായി സുരേഷ് ഗോപി എത്തുന്നത്.

മാളൂട്ടി സാബു എന്ന ഗുണ്ടയായാണ് സുരേഷ് ഗോപി എത്തുന്നത്. സാബു ഒരു കുപ്രസിദ്ധ ഗുണ്ടയാണ്. സാബുവിന് മാളൂട്ടി എന്ന ഇരട്ടപ്പേര് വീണത് രസകരമായ ഒരു സംഭവമാണ്. ഒരിക്കല്‍ രാത്രിയില്‍ വെള്ളമടിച്ച് സൈക്കിളില്‍ വന്ന സാബു കിണറ്റില്‍ വീണു. അന്ന് ഫയര്‍ ഫോഴ്സ് വന്നാണ് സാബുവിനെ കിണറ്റില്‍ നിന്ന് പുറത്തെടുത്തത്. 'മാളൂട്ടി' എന്ന സിനിമയിലെ സംഭവം ബന്ധപ്പെടുത്തി നാട്ടുകാരില്‍ ആരോ ചാര്‍ത്തിക്കൊടുത്ത പേരാണ്
'മാളൂട്ടി സാബു'.
ആക്ഷന്‍- കോമഡി സബ്ജക്ടാണ് ചിത്രത്തിന്റേത്.

സുരേഷ് ഗോപിയുടെ മേക്ക് ഓവറായിരിക്കും സിനിമ. പടത്തിനു വേണ്ടി സുരേഷ് ഗോപി തടി കുറയ്ക്കുന്നുവെന്നതും പ്രത്യേകതയാണ്. തിരക്കഥാകൃത്തും സംവിധായകനുമായ ബാബു ജനാര്‍ദ്ദന്‍ തിരക്കഥയൊരുക്കി പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മാളൂട്ടി സാബു'.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :