കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 18 ജനുവരി 2021 (21:01 IST)
സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പൻ ഉടൻ തന്നെ ഷൂട്ടിങ് ആരംഭിക്കും. നിലവിൽ പ്രീപ്രൊഡക്ഷൻ ജോലികളുടെ തിരക്കിലാണ് അണിയറ പ്രവർത്തകർ. നവാഗതനായ മാത്യു തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ടോമിച്ചൻ മുളകുപാടം ആണ് നിർമ്മിക്കുന്നത്. 25 കോടി രൂപയുടെ ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്. ബോളിവുഡില്‍ നിന്നുള്ള നായികയും വില്ലനും ചിത്രത്തിലുണ്ടാകും.
മുകേഷ്, സായ് കുമാർ, രഞ്ജി പണിക്കർ, ജോണി ആന്റണി, സുധി കോപ്പ, കെപിഎസി ലളിത എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഷാജി കുമാറാണ് ക്യാമറ. അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംഗീത സംവിധായകൻ ഹർഷവർധൻ രാമേശ്വർ ഒറ്റക്കൊമ്പന് വേണ്ടി സംഗീതമൊരുക്കുന്നു.
ഷൂട്ട് ഉടൻ ആരംഭിക്കും. പാലാ, കൊച്ചി, ബെംഗളൂരു, മലേഷ്യ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷൻ.