21 വർഷങ്ങൾക്കുശേഷം ഈശോ പണിക്കർ ഐപിഎസ്; സുരേഷ് ഗോപിയുടെ കുറ്റാന്വേഷണചിത്രം !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 28 ഡിസം‌ബര്‍ 2020 (20:09 IST)
ഈശോ പണിക്കർ ഐപിഎസ് ആയി ആക്ഷൻ കിങ് സുരേഷ് ഗോപി വീണ്ടും എത്തുന്നു. 21 വർഷങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത എന്ന ചിത്രത്തിലെ ഈ കഥാപാത്രമായി നടൻ വീണ്ടും വരുന്നു എന്നാണ് റിപ്പോർട്ടുകൾ. കെ മധു തന്നെയാണ് പുതിയ ചിത്രവും സംവിധാനം ചെയ്യുന്നത്. ചിത്രത്തെക്കുറിച്ച് സുരേഷ് ഗോപിയുമായി സംവിധായകൻ സംസാരിച്ചു. ഈശോ പണിക്കരെ സൃഷ്ടിച്ച എ കെ സാജൻ തന്നെയാണ് പുതിയ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്.

സുരേഷ് ഗോപി വീണ്ടും പോലീസ് യൂണിഫോമിൽ കാണാൻ ആകുന്നതിൻറെ ത്രില്ലിലാണ് സിനിമ പ്രേമികൾ. മമ്മൂട്ടിയുടെ സിബിഐ 5 ആണ് കെ മധു സംവിധാനം ചെയ്യാൻ പോകുന്ന അടുത്ത ചിത്രം. സിബിഐ സീരീസിലെ അവസാന ചിത്രമായിരിക്കുമിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :