1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sureshgopi slams ldf government

ഈ സർക്കാരിനെ എടുത്ത് കാലിൽ പിടിച്ച് പുറത്തെറിയണം: സുരേഷ് ഗോപി

സുരേഷ് ഗോപി
ഇത്രയും മോശപ്പെട്ട ഭരണം കേരളത്തിലെന്നല്ല ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഉണ്ടായിട്ടില്ലെന്നും ഈ സർക്കാരിനെ കാലിൽ പിടിച്ച് വലിച്ചെറിയണമെന്നും സുരേഷ് ഗോപി എംപി. തളാപ്പില്‍ കണ്ണൂര്‍ കോര്‍പ്പറേഷനിലെ എന്‍.ഡി.എ.സ്ഥാനാര്‍ഥികളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 
തട്ടിപ്പും വെട്ടിപ്പും മുഖമുദ്രയായ സർക്കാരാണിത്. ഇത്തരത്തിൽപ്പെട്ട സർക്കാരിനെതിരെ പ്രതികരിക്കാനുള്ള അവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത്. കേരളത്തിന്റെ പ്രതിപക്ഷം പാവങ്ങളാണ് അല്ലെങ്കിൽ ആദ്യ പ്രളയത്തിനു ശേഷം തന്നെ സര്‍ക്കാരിനെയെടുത്ത് പുറത്തു കളഞ്ഞേനെയെന്നും സുരേഷ് ഗോപി പറഞ്ഞു.
 
വിശ്വാസികളെ വേദനിപ്പിച്ച സർക്കാരാണിത്. എല്ലാത്തിനും ഒരു തീർത്തെഴുത്തുണ്ടാകും എന്നാണ് കരുതുന്നത്. ബിജെപിയുടെ ഒരു 10 എംഎൽഎമാരെങ്കിലും ഈ അവസരത്തിൽ നിയമസഭയിൽ ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്ന് ഈ അവസരത്തില്‍ ചിന്തിച്ചു പോകുന്നു'. വരും കാലത്ത് മാറ്റങ്ങള്‍ ഉണ്ടാവുക തന്നെ ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു.
അടുത്ത ലേഖനം
നടന്നുകൊണ്ടിരിക്കുന്നത് ഹിന്ദു നാടകം, ഇങ്ങനെയാണ് ഹിറ്റ്‌ലറും മുസ്സോളിനിയും ഉണ്ടായത്: മമത ബാനർജി