ജയറാമിന് ഇന്ന് 56-ാം പിറന്നാൾ, ആശംസകളുമായി മലയാളം സിനിമാലോകം !

കെ ആർ അനൂപ്| Last Updated: വ്യാഴം, 10 ഡിസം‌ബര്‍ 2020 (15:06 IST)
നടൻ ജയറാം തൻറെ അമ്പത്തിയാറാം ജന്മദിനം ആഘോഷിക്കുകയാണ്. ഈ വേളയിൽ നടൻ സുരേഷ് ഗോപി അടക്കം പ്രമുഖ താരങ്ങളെല്ലാം അദ്ദേഹത്തിന് ആശംസകളുമായെത്തി. സമ്മർ ഇൻ ബെത്‌ലഹേം എന്ന ചിത്രത്തിലെ ഒരു ഫോട്ടോ പങ്കുവെച്ച് കൊണ്ടാണ് സുരേഷ് ഗോപി ആശംസകൾ നേർന്നത്.

പൃഥ്വിരാജും കനിഹയും ആശംസകൾ അറിയിച്ചു. നടിമാരായ മന്യയും അനശ്വര രാജനും മലയാളത്തിൻറെ പ്രിയ നടന് പിറന്നാൾ ആശംസകൾ നേർന്നു. മകൻ കാളിദാസ് ജയറാമും അച്ഛന് ആശംസകളുമായി എത്തി.

അതേസമയം, ജയറാമിന്റെ അവസാന തിയറ്റർ റിലീസ് ‘പട്ടാഭിരാമൻ’ ആയിരുന്നു. തന്റെ അടുത്ത തെലുങ്ക് ചിത്രമായ രാധേ ശ്യാമിന്റെ ചിത്രീകരണത്തിലാണ് അദ്ദേഹം. മണിരത്നത്തിന്റെ ‘പൊന്നിയൻ സെൽവൻ’, ‘നമോ’ എന്ന സംസ്‌കൃത ചിത്രം തുടങ്ങിയവ ജയറാമിന്റെതായി പുറത്ത് വരാനുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :