ചാക്കോച്ചിയും ഭരത്ചന്ദ്രനും ഒന്നിക്കുന്നപോലെ - 'കാവൽ' !

കെ ആർ അനൂപ്| Last Modified വ്യാഴം, 3 ഡിസം‌ബര്‍ 2020 (19:36 IST)
സുരേഷ് ഗോപി ചിത്രം കാവലിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുടെ തിരക്കിലാണ് നിതിൻ രഞ്ജി പണിക്കർ. നടൻറെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളായ ഭരത്ചന്ദ്രൻ ഐപിഎസ്, ആനക്കാട്ടിൽ ചാക്കോച്ചി എന്നീ വേഷങ്ങൾ സമ്മാനിച്ച രഞ്ജി പണിക്കരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

സുരേഷ് ഗോപിയുടെയും രഞ്ജി പണിക്കരുടെയും കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധത്തിൻറെ കഥകൂടിയാണ്. ഫ്ലാഷ്ബാക്കിൽ ഇവരുടെയും കോമ്പിനേഷൻ സീക്വൻസുകൾ വരുന്നുണ്ടെന്നും നിതിൻ പറഞ്ഞു.

ആക്ഷൻ ഫാമിലി എന്റർടെയ്‌നർ ചിത്രമായിരിക്കും കാവൽ. നിതിൻ തന്നെയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമ 2021ൽ റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :