ഭാര്യയ്ക്ക് നന്ദി പറഞ്ഞ് സുരാജ് വെഞ്ഞാറമൂട്, ഹൃദയസ്പര്‍ശിയായ കുറിപ്പ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 3 ഫെബ്രുവരി 2022 (12:53 IST)

സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യ സുപ്രിയുടെ ജന്മദിനമാണ് ഇന്ന്. ഭാര്യയ്ക്ക് ഹൃദയസ്പര്‍ശിയായ പിറന്നാള്‍ ആശംസകളുമായി നടന്‍ എത്തി.

'നന്ദി, എന്റെ പ്രിയേ, എല്ലാ ദിവസവും
ഞങ്ങളെല്ലാവരും എല്ലാ ദിവസവും സംതൃപ്തരും സന്തുഷ്ടരുമാണെന്ന് ഉറപ്പാക്കാന്‍ നീ കഠിനാധ്വാനം ചെയ്തതിന്. നിന്നെ സ്‌നേഹിക്കുന്നു! ജന്മദിനാശംസകള്‍,'-സുരാജ് വെഞ്ഞാറമൂട് കുറിച്ചു.
2005ല്‍ പത്മനാഭസ്വാമി ക്ഷേത്രത്തിനടുത്തുള്ള വൈകുണ്ഠം ഓഡിറ്റോറിയത്തില്‍ വച്ചാണ് സൂരജ് സുപ്രിയയെ വിവാഹം കഴിച്ചത്. ഇരുവര്‍ക്കും മൂന്ന് മക്കളുണ്ട്: കാശിനാഥന്‍, വാസുദേവ്, ഹൃദ്യ. മകന്‍ കാശിനാഥന്‍ അണ്ണന്‍ തമ്പി, തേജ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :