ബിഗ് ബോസ് ടീം വിളിച്ചു, സംവിധായകന്‍ ഒമര്‍ലുലു പോയില്ല, കാരണം ഇതാണ് !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 25 മാര്‍ച്ച് 2022 (11:46 IST)

ബിഗ് ബോസ് മലയാളം നാലാം സീസണ്‍ ഉടന്‍ തന്നെ ആരംഭിക്കും. ഇത്തവണയും അവതാരകനായി മോഹന്‍ലാല്‍ തന്നെ ഉണ്ടാകും. അടുത്തിടെ പുതിയ സീസണ്‍ ആരംഭിക്കുന്ന വിവരം അറിയിച്ചു കൊണ്ട് ടീസര്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ മത്സരാര്‍ത്ഥികള്‍ ആരായിരിക്കുമെന്ന വിവരം ഇപ്പോഴും രഹസ്യമാണ്. സോഷ്യല്‍ മീഡിയ സജീവമായ സംവിധായകന്‍ ഒമര്‍ ലുലുവിനെ ടീമില്‍ എത്തിക്കാന്‍ ബിഗ് ബോസ് അണിയറപ്രവര്‍ത്തകര്‍ ശ്രമം നടത്തിയിരുന്നു. ഇക്കാര്യം അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തിയത്.

തന്റെ പുതിയ ചലച്ചിത്രമായ പവര്‍സ്റ്റാറിന്റെ ഷൂട്ടിങ്ങ് ഈ മാസം 31ന് തുടങ്ങണം,പിന്നെ മെയ് മാസത്തില്‍ നല്ല സമയം കൂടി തുടങ്ങുന്നത് കൊണ്ട് ബിഗ് ബോസില്‍ പങ്കെടുക്കാന്‍ പറ്റില്ല. ഒഡീഷ്യനില്‍ വിളച്ചതിന് നന്ദി ബിഗ് ബോസ് എന്നാണ് ഒമര്‍ലുലു സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :