ചെമ്മീനിലെ പാട്ടിന് നടി സുരഭിയ്‌ക്കൊപ്പം സ്റ്റൈലായി നടന്ന് ഷീലാമ്മ

സുരഭി, ഷീല, ലോക്ക് ഡൗൺ, സോഷ്യൽ മീഡിയ, സിനിമ, Surabhi, sheela, Lockdown, Social Media, movie
ഗേളി ഇമ്മാനുവല്‍| Last Modified വ്യാഴം, 14 മെയ് 2020 (23:27 IST)
കാലം താരങ്ങളെല്ലാം കുടുംബത്തിന് സ്നേഹം പകർന്നു വീട്ടിലിരിക്കുകയാണ്. താരങ്ങൾ അവരുടെ വീട്ടിലെ വിശേഷങ്ങൾ സോഷ്യൽ മീഡിയിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ഷീലാമ്മയ്ക്കൊപ്പം നടി സുരഭി പങ്കുവച്ച വീഡിയോ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഷീലയ്ക്കൊപ്പം ന്യൂയോര്‍ക്കില്‍ പങ്കിട്ട നിമിഷങ്ങളാണ് സുരഭി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘ചെമ്മീന്‍’ സിനിമയിലെ “പണ്ടൊരു മുക്കുവന്‍ മുത്തിന് പോയി” എന്ന ഗാനത്തിന്റെ പശ്ചാത്തലത്തില്‍ സ്ലോമോഷനായി നടന്നു വരുന്ന താരങ്ങളാണ് വീഡിയോയില്‍.

മലയാളികളുടെ കറുത്തമ്മ കണ്ണടയെല്ലാം വെച്ച് പുതിയ ലുക്കിലാണ് വീഡിയോയിൽ. ലുക്ക് പൊളിയാണല്ലോ, ഷീലാമ്മ ഉയിര്‍ എന്നിങ്ങനെ രസകരമായ കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :