മോഹന്‍ലാലിന്റെ കൂടെ സുദേവ് നായര്‍, റിലീസിനൊരുങ്ങുന്ന സിനിമ ഏതെന്ന് മനസ്സിലായോ ? പിറന്നാള്‍ ആശംസകള്‍

കെ ആര്‍ അനൂപ്| Last Modified ശനി, 21 മെയ് 2022 (09:56 IST)

സുദേവ് നായര്‍ കരിയറിലെ മികച്ച സമയത്തിലൂടെയാണ് കടന്നു പോകുന്നത്. മമ്മൂട്ടിയുടെ സിബിഐ 5, ഭീഷ്മപര്‍വ്വം തുടങ്ങിയ ചിത്രങ്ങളിലാണ് നടനെ ഒടുവില്‍ കണ്ടത്. ഇനി വരാനിരിക്കുന്ന തുറമുഖത്തില്‍ നിവിന്‍ പോളിയുടെ വില്ലന്‍ വേഷത്തിലെത്തില്‍ നടന്‍ എത്തും. അതിനിടയില്‍ മോഹന്‍ലാലിന്റെ കൂടെയും അദ്ദേഹം ഒരു സിനിമ അഭിനയിച്ചു.

വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. മോഹന്‍ലാലിനെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് അദ്ദേഹത്തിനൊപ്പം അഭിനയിക്കാനും ഒന്നിച്ച് ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യാന്‍ സാധിച്ചതും വലിയൊരു കാര്യമായാണ് സുദേവ് നായര്‍ കാണുന്നത്.

ഷാജി കൈലാസിന്റെ 'എലോണ്‍'ന് വൈകാതെ തന്നെ റിലീസ് ഉണ്ടാകും.ജീത്തു ജോസഫിന്റെ ട്വല്‍ത്ത്മാന്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :