സണ്ണി ലിയോണി വീണ്ടും മലയാളത്തിൽ, ഇത്തവണ എത്തുന്നത് നായികയായി

അഭിറാം മനോഹർ| Last Modified വെള്ളി, 26 മാര്‍ച്ച് 2021 (13:31 IST)
ബോളിവുഡ് സുന്ദരി സണ്ണി ലിയോണി വീണ്ടും മലയാളത്തിലെത്തുന്നു.ശ്രീജിത്ത് വിജയ് ഒരുക്കുന്ന ഷീറോ എന്ന സൈക്കോളോജിക്കൽ ത്രില്ലറിലാണ് താരം നായികയാകുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്ററും മോഷൻ പോസ്റ്ററും പുറത്തിറങ്ങി.

അതേസമയം മികച്ച കഥയായതിനാലാണ് മലയാളത്തിൽ അഭിനയിക്കാൻ തയ്യാറായതെന്ന് സണ്ണി ലിയോണി പറഞ്ഞു. കുട്ടനാടൻ മാർപ്പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദക്ഷിണേന്ത്യയിൽ നിന്നുള്ള പ്രമുഖ താരങ്ങളും അഭിനയിക്കും. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. മമ്മൂട്ടിയുടെ മധുരരാജയിലാണ് സണ്ണി ലിയോണി മലയാളത്തിൽ ആദ്യമായി അഭിനയിച്ചത്
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :