താരതമ്യങ്ങൾ ഇഷ്ടമല്ല, മറ്റ് നടിമാർക്ക് ലഭിക്കുന്ന അവസരങ്ങൾ അശങ്കപ്പെടുത്താറില്ല: സണ്ണി ലിയോൺ

അഭിറാം മനോഹർ| Last Modified ശനി, 16 ജനുവരി 2021 (15:51 IST)
പോൺ ഇൻഡസ്‌ട്രിയിൽ നിന്നും സിനിമാലോകത്തേക്ക് എത്തുകയും അവിടെ തന്റേതായ സ്ഥാനം സൃഷ്ടിക്കുകയും ചെയ്‌ത നടിയാണ് സണ്ണിലിയോൺ. രാജ്യത്തുടനീളം ഒട്ടേറെ ആരാധകരുള്ള സണ്ണിലിയോൺ ലോക്ഡൗൺ കഴിഞ്ഞ് വീണ്ടും സിനിമാലോകത്ത് വീണ്ടും സജീവമാകുവാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. ഇപ്പോളിതാ സിനിമയെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് താരം.

സമകാലീന നടിമാരുടെ അവസരങ്ങളുമായി താരതമ്യം ചെയ്യുന്നതിനോട് തീരെ താൽപര്യമില്ലാത്തയാളാണ് താനെന്നാണ് സണ്ണി പറയുന്നത്. മറ്റുഌഅവർക്ക് ലഭിക്കുന്ന അവസരങ്ങളെയോർത്ത് ഒരിക്കലും ആകുലപ്പെട്ടിട്ടില്ലെന്ന് സണ്ണി ലിയോൺ പറയുന്നു. ആരോടും മത്സരിക്കണം എന്നതിൽ വിശ്വസിക്കുന്നില്ല. മറ്റാരുമായും താരതമ്യം ചെയ്യാറില്ല. തനിക്ക് ജീവിക്കാൻ ആഗ്രഹമുള്ളതു പോലെയാണ് ജീവിക്കുന്നത്- സണ്ണി പറയുന്നു.

മറ്റുള്ളവർ എന്താണ് ചെയ്യാറുള്ളതെന്ന് തന്നെ ബാധിക്കാറില്ലെന്നും തന്റെയും തന്റെ കുടുംബത്തിന്റെയും കാര്യം മാത്രമാണ് നോക്കുന്നതെന്നും സണ്ണി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :